Connect with us

Kerala

താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞിട്ടില്ലെന്ന് സരിത

Published

|

Last Updated

കൊച്ചി: താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് മൊഴി നല്‍കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് എറണാകുളം അഡീഷണല്‍ സി ജെ എം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴി തെറ്റാണെന്നും സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരുടെ പേരുകളും താന്‍ പറഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ തെറ്റാണെന്നും അവര്‍ പറഞ്ഞു.

താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് സരിത പറഞ്ഞിരുന്നതായും എന്നാല്‍ താന്‍ അത് ശ്രദ്ധിച്ചില്ലെന്നും അഡീഷണല്‍ സി ജെ എം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയിരുന്നു.