Connect with us

Malappuram

വിദ്യാര്‍ഥികളെ പീഡിപ്പിച്ച സോളിഡാരിറ്റി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

|

Last Updated

മങ്കട: എസ് ഐ ഒ മലര്‍വാടി ബാലസംഘം ക്ലാസിനെത്തുന്ന വിദ്യാര്‍ഥികളെ നിരന്തരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സോളിഡാരിറ്റി പ്രവര്‍ത്തകനെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. മങ്കട കൂട്ടില്‍ സ്വദേശി ഉമ്മാടന്‍ മുഹമ്മദ് റഫീഖ് (33)നെയാണ് എസ് ഐ കെ സി ഹമീദും സംഘവും അറസ്റ്റ് ചെയ്തത്.
മങ്കട കൂട്ടില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള ജുമാമസ്ജിദ് കേന്ദ്രീകരിച്ചാണ് ഇവരുടെ വിദ്യാര്‍ഥി സംഘടനയായ എസ് ഐ ഒ മലര്‍വാടി ബാലസംഘമെന്ന പേരില്‍ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ക്വിസ്സ് മത്സരങ്ങള്‍ക്കായി യു പി തലത്തിലുള്ള വിദ്യാര്‍ഥികളെ സംഘടിപ്പിക്കാറുള്ളത്. ഈ പരിപാടിയുടെ മേഖലാ കോ-ഓഡിനേറ്ററാണ് മുഹമ്മദ് റഫീഖ്. ഇവിടെ ക്ലാസിനെത്തുന്ന വിദ്യാര്‍ഥികളെ ടറസിന് മുകളില്‍ കൊണ്ട് പോയി മൊബൈല്‍ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചും മറ്റും വിദ്യാര്‍ഥികളെ പ്രലോപിച്ചിച്ചാണ് പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. മങ്കട കൂട്ടില്‍ പ്രദേശത്തെ ഏതാനും വിദ്യാര്‍ഥികള്‍ പീഡനത്തിനിരയായിട്ടുണ്ടന്ന് പ്രതി പോലീസിനോട് സമ്മദിച്ചിട്ടുണ്ട്. എന്നാല്‍ ഒരു വിദ്യാര്‍ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്സെടുത്ത് അന്യേഷണമാരംഭിച്ചത്.
ക്ലാസിനെത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ്സ് ചീഫ് ജുഡീഷ്യല്‍ മജിസ്ടേ്രട്രറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് അന്യേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടന്നും, കൂടുതല്‍ വിദ്യാര്‍ഥികള്‍ പീഡനത്തിനിരയായിട്ടുണ്ടോ എന്നകാര്യം പരിശോധിച്ച് വരികയാണന്നും പോലീസ് അറിയിച്ചു. അഡീഷണല്‍ എസ്.ഐ. പത്മനാഭന്‍, പോലീസുദ്യോഗസ്ഥരായ മുസ്തഫ, ശിവദാസന്‍, സവാദ് എന്നിവരും അന്യേഷണ സംഘത്തിലുണ്ടായിരുന്നു.