കൊല്‍ക്കത്ത ടെസ്റ്റ്: ആര്‍.അശ്വിന് സെഞ്ചുറി

Posted on: November 8, 2013 9:41 am | Last updated: November 8, 2013 at 11:20 pm

ashwinകൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ആര്‍.അശ്വിനും സെഞ്ചുറി .ടെസ്റ്റിലെ രണ്ടാം സെഞ്ചുറിയാണിത്. ഇന്നലെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് 120 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിരുന്നു. 83 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യ രോഹിത് ശര്‍മ്മയുടേയും,ആര്‍ അശ്വിന്റേയും മികവിലാണ് ലീഡിലേക്കെത്തിയത്. 150 റണ്‍സ് നേടി രോഹിത് ശര്‍മ്മയും, 107 റണ്‍സ് നേടി ആര്‍.അശ്വിനുമാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 397 എന്ന നിലയിലാണ്.