എം കെ സാനുവിന് എഴുത്തച്ഛന്‍ പുരസ്‌കാരം

Posted on: November 1, 2013 6:52 pm | Last updated: November 2, 2013 at 12:01 am

m k sanu

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരനും നിരൂപകനുമായ എം കെ സാനുവിന്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.