കണ്ണൂരിനെ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചു

Posted on: November 1, 2013 3:55 pm | Last updated: November 1, 2013 at 11:59 pm

jayaram ramesh1കണ്ണൂര്‍: രാജ്യത്തെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചു. കേന്ദ്ര ഗ്രാമ വികസന മന്ത്ര ജയറാം രമേശാണ് പ്രഖ്യാപനം നടത്തിയത്. ഭൂരഹിതരെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 11,118 പേര്‍ക്ക് ചടങ്ങില്‍ പട്ടയവിതരണം നടത്തി.കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് പരിപാടി അരങ്ങേറിയത്. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ.എം മാണി, കൃഷി മന്ത്രി കെ.പി മോഹനന്‍ എന്നിവര്‍ പരിപാടയില്‍ സംബന്ധിച്ചു.