Connect with us

Malappuram

വെള്ളില ഉസ്താദ് സ്മാരക മുതഅല്ലിം സ്‌കോളര്‍ഷിപ്പ് വിതരണം ഇന്ന്

Published

|

Last Updated

മലപ്പുറം: മര്‍ഹൂം വെള്ളില മുഹമ്മദ് ഫൈസി സ്മാരക മുതഅല്ലിം സ്‌കോളര്‍ഷിപ്പ് വിതരണം ഇന്ന് പാങ്ങ് പള്ളിപ്പറമ്പില്‍ നടക്കും. എസ് എസ് എഫ് ജില്ലാ കമ്മറ്റി നല്‍കി വരുന്ന മതവിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പാണിത്. എസ് എസ് എഫ് മുന്‍ പ്രസിഡന്റും, പുതുയുഗത്തിന്റെ കാലൊച്ചക്കനുസരിച്ച് ഇസ്ലാമിക ദഅ്‌വാരംഗത്തെ പ്രോജ്ജ്വലമാക്കി വ്യ്ക്തിത്വമായിരുന്നു വെള്ളില. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് എ ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിക്കും. കെ.എം.എ റഹീം അനുസ്മരണ പ്രഭാഷണം നടത്തും. എ സി കെ പാങ്ങ്, കെ സൈനുദ്ധീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, പി ടി അബൂബക്കര്‍ ഫൈസി, എ സി ഇബ്‌റാഹീം മുസ്‌ലിയാര്‍ സംബന്ധിക്കും.