അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Posted on: October 17, 2013 9:51 am | Last updated: October 18, 2013 at 12:32 am

attappadiപാലക്കാട്: അട്ടപ്പാടിയില്‍ ശിശുമരണം തുടരുന്നു. ഷോളയൂര്‍ ഊത്തുക്കുഴി ഊരില്‍ മരുതി-വിജയന്‍ ദമ്പതികളുടെ രണ്ടരമാസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. പോഷകാഹാരക്കുറവാണ് കാരണം എന്നാണ് കരുതുന്നത്.

അടുത്തിടെയായി അട്ടപ്പാടിയില്‍ നിന്നും ശിശുമരണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.