Connect with us

Palakkad

മോഷണം: പ്രതികള്‍ പിടിയില്‍

Published

|

Last Updated

ചാലക്കുടി: വിവിധ മോഷണ കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ ഏഴ് വര്‍ഷത്തിന് ശേഷം പിടിയിലായി. തിരുവനന്തപുരം പുല്ലൂക്കാട് കുന്നുപുറത്ത് വിളയില്‍ ഷിബു,കണ്ണന്‍ എന്ന പ്രസീദ് എന്നിവരാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ വാഹന മോഷണം, സ്പിരിറ്റ് കടത്ത്, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
2006ല്‍ പോട്ടസുന്ദരി കവലയിലെ പുതുശ്ശേരി കാട്ടാളന്‍ ജോണ്‍സന്റെ വീട്ടില്‍ നിന്നും കാര്‍മോഷണം പോയിരുന്നു. ഈ കേസ്സിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തുമ്പ, ആലപ്പുഴ, നെയ്യാറ്റിന്‍കര, കായംകുളം, തിരുവല്ല, ആലുവ, മൂവാറ്റുപുഴ തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ പ്രതികളാണെന്നും പോലീസ് അറിയിച്ചു. കേസ് അന്വേഷണത്തിന് സിഐ. വി ടി ഷാജന്‍, എസ് ഐ. കെ എസ് സന്ദീപ്, സി പിഒമാരായ കെകെ ബിജു, പി എം അക്ബര്‍,എം സതീശന്‍,പി എം മൂസ നേതൃത്വം നല്‍കി.