Connect with us

Malappuram

മഅ്ദിന്‍ പോളിടെക്‌നിക്കിന് രണ്ടാം സ്ഥാനം

Published

|

Last Updated

മലപ്പുറം: സംസ്ഥാനതല പോളിടെക്‌നിക് പ്രൊജക്ട് എക്‌സിബിഷനില്‍ മഅ്ദിന്‍ പോളിടെക്‌നിക്കിന് രണ്ടാം സ്ഥാനം. മഅ്ദിന്‍ പോളിടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ അലി അക്ബര്‍ ടി എന്‍ , മുഹമ്മദ് നിജാദ്, ശ്യാം ഷിജിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പെട്രോ ഹൈഡ്രജന്‍ എന്‍ജിന്‍ അവതരിപ്പിച്ചാണ് അവാര്‍ഡിനര്‍ഹത നേടിയത്. വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബില്‍നിന്നും മഅ്ദിന്‍ പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 
സംസ്ഥാന തല പ്രൊജക്ട് എക്‌സ്ബിഷനില്‍ മികച്ച വിജയം കരസ്ഥമാക്കിയ മഅ്ദിന്‍ വിദ്യാര്‍ഥികളെ മഅ്ദിന്‍ അക്കാദമി കൗണ്‍സില്‍ അഭിനന്ദിച്ചു. വി. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സിറാജ് തൃക്കരിപ്പൂര്‍, ഹമീദ് ഒതുക്കുങ്ങല്‍, ടി.എ ബാവ എരഞ്ഞിമാവ്, മുസ്വദ്ദിഖ്, മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ കൊണ്ടോട്ടി എന്നിവര്‍ പ്രസംഗിച്ചു.