ഹയര്‍ സെക്കന്‍ഡറി സമ്മേളനം നാളെ

Posted on: October 1, 2013 1:47 am | Last updated: October 1, 2013 at 1:47 am

പട്ടാമ്പി: അറിവിനെ സമരായുധമാക്കുക എന്ന പ്രമേയത്തില്‍ എസ് എസ് എഫ് പട്ടാമ്പി ഡിവിഷന്‍ സംഘടിപ്പിക്കുന്ന ഹയര്‍സെക്കണ്ടറി സമ്മളനം നാളെ കുളത്തിങ്കല്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കാലത്ത് 9മണിക്ക് ആബീദ് സഖാഫി അധ്യക്ഷത വഹിക്കും.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്യും . ഇ എം എ കബീര്‍ സഖാഫി, യൂസഫ് സഖാഫി വിളയൂര്‍, ജാബിര്‍ സഖാഫി മപ്പാട്ടുകര. ത്വാഹിര്‍ സഖാഫി ആമയൂര്‍, അശ്കര്‍ ചൂരക്കോട്, സയ്യിദ് ബാസിത്, അന്‍സാര്‍ കരിമ്പുള്ളി, റഫീഖ് അസ് ഹരി, ഹക്കീം ബുഖാരി പങ്കെടുക്കും.
രണ്ട് സെന്‍ഷനുകളിലായി പ്രമുഖരുടെ പഠന ക്ലാസും ഡിവിഷന്‍ പരിധിയിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജനറല്‍ നോളജ് ടെസ്റ്റ് ചോദ്യാവലിയുടെ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തും.