അമിത വേഗം: സ്വദേശി പിഴ നല്‍കേണ്ടി വന്നത് മൂന്നു ലക്ഷം

Posted on: September 25, 2013 7:00 pm | Last updated: September 25, 2013 at 7:37 pm

ദുബൈ: അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് സ്വദേശി യുവാവ് പിഴയായി നല്‍കേണ്ടി വന്നത് മൂന്നു ലക്ഷം ദിര്‍ഹം. 204 ഗതാഗത നിയമലംഘനങ്ങളാണ് ഇതിന് ഇടയാക്കിയത്. ഇതോടെ ഗതാഗത പിഴയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പിഴ നല്‍കിയ വ്യക്തികളില്‍ ഒരാളായി മാറിയിരിക്കയാണ് ഇദ്ദേഹം.

188 ഗാതഗത നിയമലംഘനങ്ങള്‍ നടത്തിയ സ്ത്രീക്ക് 1,86,900 ദിര്‍ഹവും പിഴ ചുമത്തിയിരുന്നു. ഇവരും വകുപ്പില്‍ പിഴ ഒടുക്കി. 76 നിയമ ലംഘനങ്ങള്‍ നടത്തിയ മറ്റൊരു സ്വദേശി വനിത 17,000 ദിര്‍ഹവും പിഴ അടച്ചിട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പിഴ ഒടുക്കിയ 25 പേരുടെ പട്ടികയില്‍ 19 പേരും സ്വദേശികളാണെന്ന് ഗതാഗത വിഭാഗം അറിയിച്ചു. മറ്റ് ആറു പേര്‍ ബ്രിട്ടണ്‍, ജോര്‍ദാന്‍, ഈജിപ്ത്, സഊദി അറേബ്യ, ഇറാന്‍, ലബനോണ്‍ എന്നീ നാട്ടുകാരാണ്.