Connect with us

Techno

ആപ്പിള്‍ ഐഫോണിന്റെ 'വിരലടയാള പൂട്ട്' തകര്‍ക്കാന്‍ സാധിക്കുമെന്ന് ഹാക്കര്‍മാര്‍

Published

|

Last Updated

ബെര്‍ലിന്‍: ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഐ ഫോണിന്റെ വിരലടയാള പൂട്ട് (ഫിംഗര്‍പ്രിന്റ് സ്‌കാനര്‍) തകര്‍ക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ഹാക്കര്‍മാര്‍ രംഗത്തെത്തി. ഇതുവരെ വിപണിയിലിറങ്ങിയ ഐഫോണുകളേക്കാള്‍ സുരക്ഷിതമാണെന്ന പ്രഖ്യാപനവുമായി മൂന്ന് ദിവസം മുമ്പ് പുറത്തിറക്കിയ ഐഫോണ്‍ എ സിയുടെ വിരലടയാള പൂട്ടാണ് തകര്‍ക്കാന്‍ കഴിയുമെന്ന് ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ വ്യക്തമാക്കിയത്.
ഹാക്കര്‍മാരുടെ അവകാശവാദത്തില്‍ കഴമ്പുണ്ടെങ്കില്‍ അത് ആപ്പിളിന് കനത്ത ആഘാതമാകും. കയോസ് കമ്പ്യൂട്ടര്‍ ക്ലബ് (സി സി സി)യുടെ വക്താക്കളാണ് ഫോണിന്റെ ഐഡി ബയോമെട്രിക്ക് സുരക്ഷാ സംവിധാനം തകര്‍ക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. എന്നാല്‍, ഹാക്കര്‍മാരുടെ അവകാശ വാദം അംഗീകരിക്കാന്‍ ആപ്പിള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Latest