മുസാഫര്‍നഗര്‍: ബി ജെ പി. എം എല്‍ എക്ക് ജാമ്യമില്ല

Posted on: September 24, 2013 5:57 am | Last updated: September 23, 2013 at 10:58 pm

മുസാഫര്‍നഗര്‍: മുസാഫര്‍നഗറിലെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി ജെ പി. എം എല്‍ എ സംഗീത് സോമിന് കോടതി ജാമ്യമനുവദിച്ചില്ല. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ പി സിംഗാണ് സോമിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശനിയാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് എം എല്‍ എ അറസ്റ്റിലായത്.
കലാപമുണ്ടാക്കാന്‍ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സര്‍ധാനയില്‍ നിന്നുള്ള നിയമസഭാംഗമാണ് സോം. ജൂഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് സി ജെ എമ്മിന് സോം ജാമ്യാപേക്ഷ നല്‍കിയത്. മറ്റൊരു ബി ജെ പി. എം എല്‍ എ സുരേഷ് റാണയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇവരെ കൂടാതെ ബി എസ് പിയുടെ എം എല്‍ എ നൂര്‍ സലീമും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ഇവര്‍ പ്രവര്‍ത്തിച്ചുവെന്നാണ് കേസ്.