ഡാറ്റാ സെന്റര്‍: എ ജിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

Posted on: September 23, 2013 4:34 pm | Last updated: September 23, 2013 at 4:34 pm

10TH_SUPREME_COURT_1079055gന്യൂഡല്‍ഹി: തിരുവനന്തപുരത്തെ ഡാറ്റാ സെന്റര്‍ സ്വകാര്യ കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസില്‍ അഡ്വക്കേറ്റ് ജനറലിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസില്‍ സി ബി ഐ അന്വേഷണം നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് എ ജി അക്കാര്യം കോടതിയെ അറിയച്ചത് എന്തിനാണെന്ന് സുപ്രീം കോടതി ചോദിച്ചു.

സിബിഐ അന്വേഷണം നടത്തുന്നതിന് മുഖ്യമന്ത്രി മാത്രം തീരുമാനമെടുത്താല്‍ മതിയോ എന്നും കോടതി ആരാഞ്ഞു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.