ഹജ്ജ് വളണ്ടിയര്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

Posted on: September 22, 2013 6:23 pm | Last updated: September 22, 2013 at 6:23 pm

Receivng Reg Form from Saheer Manali by  Khader Khan (1)ജിദ്ദ: വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജ് സേവനത്തിനു തയ്യാറായ വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഷറഫിയ അല്‍ നൂര്‍ മെഡിക്കല്‍ സെന്ററില്‍ ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇന്ത്യന്‍ പില്‍ഗ്രിം ഫോറം പ്രസിഡണ്ട് ഖാദര്‍് ഖാന്‍, ഷാഹിദ് മാഞ്ഞാലിയില്‍ നിന്നും അപേക്ഷ സ്വികരിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

ഫോറം ഭാരവാഹികള്‍ക്ക് പുറമേ കെ എം സി സി, കെ ഐ ജി, ഒ ഐ സി സി, ഐ എം സി സി നവോദയ, ഇസ്ലാഹി സെന്റര്‍ (ഷറഫിയ) ഇസ്ലാഹി സെന്റര്‍ മദീന റോഡ്, ജെ ഐ സി, ഐ ഡി സി, പി,സി,എഫ്, ജംഇയ്യത്തുല്‍ അന്‍സാര്‍, എസ് വൈ എസ്, സിജി, എം എസ് എസ്., എം ഇ എസ്, ആര്‍ എസ് സി, ജെ സി സി, പി സി എഫ്, കെ ടി എസ്, ന്യൂ ഏജസ് തുടങ്ങിയ വിവിധ സംഘടനാ നേതാക്കളും പ്രതിനിധിളും പരിപാടിയില്‍ സംബന്ധിച്ചു. വളണ്ടിയര്‍ സേവനത്തിനു തയ്യാറുള്ളവര്‍ അംഗ സംഘടനകളുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടണം. കുടുതല്‍ വിവരങ്ങള്‍ക്ക് ക്യാപ്റ്റന്‍ ഹാഷിം കാലിക്കറ്റ് 0501381663) കോഡിനേറ്റര്‍ ചെമ്പന്‍ മുസ്തഫ (0569452286) എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.