രാസായുധ ശേഖരം: സിറിയ വിവരങ്ങള്‍ കൈമാറി

Posted on: September 22, 2013 7:31 am | Last updated: September 22, 2013 at 7:38 pm

syria chemical weponഡമസ്‌ക്കസ്: തങ്ങളുടെ കൈവശമുള്ള രാസായുധങ്ങളുടെ വിവരം സിറിയ അന്താരാഷ്ട്ര രാസായുധ നിരോധന സംഘടനക്ക് കൈമാറി. ആയിരം ടണ്‍ രാസായുധം തങ്ങളുടെ കൈവശമുണ്ടെന്നാണ് സിറിയ അറിയിച്ചിരിക്കുന്നത്. വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി അന്താരാഷ്ട്ര രാസായുധ നിരോധന സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

സിറിയന്‍ വിഷയത്തില്‍ അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് രാസായുധ ശേഖരം സംബന്ധിച്ച വിവരം കൈമാറേണ്ട അവസാന തീയതിക്ക് മുമ്പാണ് സിറിയ വിവരങ്ങള്‍ കൈമാറിയത്. കരാറനുസരിച്ച് അടുത്ത വര്‍ഷം മധ്യത്തോടെ രാസായുധങ്ങള്‍ നശിപ്പിക്കാനാണ് തീരുമാനം.

ALSO READ  ഉമര്‍ ബ്‌നു അബ്ദുല്‍ അസീസി (റ)ന്റെ ഖബര്‍ തീവ്രവാദികള്‍ തകര്‍ത്തു