പഠിപ്പുര പ്രീ ക്യാമ്പ് സിറ്റിംഗും യാത്രയയപ്പും ഇന്ന്

Posted on: September 19, 2013 7:56 am | Last updated: September 19, 2013 at 7:56 am

ബാലൂശ്ശേരി: എസ് വൈ എസ് സംഘടനാ സ്‌കൂളിന്റെ ഭാഗമായി ബാലുശ്ശേരി സോണ്‍ പഠിപ്പുരയില്‍ പങ്കെടക്കുന്നവര്‍ക്കുള്ള പ്രീ ക്യാമ്പ് സിറ്റിംഗും ഹജ്ജിന് പോകുന്ന സോണ്‍ വൈസ് പ്രസിഡന്റ്എം പി അബ്ദുല്ല മാസ്റ്റര്‍ക്ക് യാത്രയയപ്പും ഇന്ന് വൈകീട്ട് നാല് മണിക്ക് ബാലുശ്ശേരി സുന്നി സെന്ററില്‍ നടക്കും.
അബ്ദുല്‍ മജീദ് സഖാഫി കോട്ടൂര്‍ വിഷയം അവതരിപ്പിക്കും. കെ എച്ച് കോയ ഹാജി, നൂറുദ്ദീന്‍ മദനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, പി അബ്ദുല്ല മാസ്റ്റര്‍, സലാം അത്തോളി സംബന്ധിക്കും.