Connect with us

National

കാലിത്തീറ്റ കുംഭകോണം: 30ന് വിധി

Published

|

Last Updated

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ഈ മാസം 30ന് വിധി പറയും. ആര്‍ ജെ ഡി മേധാവി ലാലു പ്രസാദ് യാദവ് അടക്കം 45 കുറ്റാരോപിതരാണ് കേസിലുള്ളത്. 1990 കളില്‍ ചൈബാസ ട്രഷറിയില്‍ നിന്ന് 37.7 കോടി രൂപ തട്ടിയെന്നാണ് കേസ്. ലാലു പ്രസാദ് യാദവിന്റെ അഭിഭാഷകന്‍ സുരേന്ദ്ര സിംഗിന്റെ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കേസ് വിധി പറയാന്‍ മാറ്റിയത്.
പ്രോസിക്യൂഷന്‍ വാദം നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. ലാലു പ്രസാദിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അന്നത്തെ ഗവര്‍ണര്‍ നല്‍കിയ അനുമതി തന്നെ ചട്ടവിരുദ്ധമാണെന്നും മന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണ് ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ കാബിനറ്റിന്റെ അനുമതി ആവശ്യമില്ലെന്ന് സി ബി ഐ വാദിച്ചു. ഈ മാസം ഒമ്പതിനാണ് കേസില്‍ വാദം ആരംഭിച്ചത്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസുകളാണ് ഉള്ളത്. ഇവയില്‍ 44 കേസുകളില്‍ പ്രത്യേക കോടതികള്‍ നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു.