കാസര്‍ക്കോട് സി പി എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Posted on: September 17, 2013 7:27 am | Last updated: September 17, 2013 at 7:27 am
SHARE

murderകാസര്‍ക്കോട്: മാങ്ങാട് സി പി എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. പെരുമ്പ സ്വദേശി എം ബി ബാലകൃഷ്ണനാണ്(45) കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ബാലകൃഷ്ണന്‍ മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച സി പി എം ഹര്‍ത്താല്‍ ആചരിക്കും.