വൂര്‍: എസ് എസ് എഫ് തര്‍ബിയ പഠന ക്ലാസുകള്‍ക്ക് മാവൂര്‍ സെക്ടറില്‍ ഇന്ന് തുടക്കമാകും.
വൈകിട്ട് ഏഴ് മണിക്ക് മാവൂര്‍ ടൗണ്‍, പനങ്ങോട്, സൗത്ത് അരയങ്കോട് യൂനിറ്റുകളില്‍ നടക്കുന്ന ക്ലാസുകള്‍ക്ക് യഥാക്രമം ദുല്‍കിഫ്ല്‍ സഖാഫി കാരന്തൂര്‍, നിസാര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, ശരീഫ്മുസ്‌ലിയാര്‍ കുറ്റിക്കടവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
നാളെ പാറമ്മല്‍ യൂനിറ്റില്‍ നടക്കുന്ന ചടങ്ങിന് ദുല്‍കിഫ്ല്‍ സഖാഫി കാരന്തൂര്‍ ക്ലാസെടുക്കും. ക്ലാസിന്റെ സെക്ടര്‍തല ഉല്‍ഘാട ചടങ്ങ് ഈ മാസം 15ന് ചെറൂപ്പയില്‍ സംഘടിപ്പിക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ ഉദ്ഘാടനം ചെയ്യും. അശ്‌റഫ് സഅദി കൊടിയത്തൂര്‍ വിഷയാവതരണം നടത്തും.