ഐ പി എല്‍ ഒത്തുകളി: ശ്രീശാന്ത് കുറ്റക്കാരനെന്ന് രവി സവാനിയുടെ റിപ്പോര്‍ട്ട്

Posted on: September 13, 2013 8:22 am | Last updated: September 13, 2013 at 2:33 pm

sreesanth1ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിയില്‍ ശ്രീശാന്ത് കുറ്റക്കാരനാണെന്ന് ബി സി സി ഐ അഴിമതി വിരുദ്ധ സമിതി മേധാവി രവി സവാനിയുടെ റിപ്പോര്‍ട്ട്. കുറഞ്ഞത് 5 വര്‍ഷം വിലക്ക് ശ്രീശാന്തിന് നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരും കേസില്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞമാസമാണ് സവാനി തന്റെ റിപ്പോര്‍ട്ട് ബോര്‍ഡിന് കൈമാറിയത്.

അതേസമയം ശ്രീശാന്തിന്റെയുള്‍പ്പെടെ താരങ്ങളുടെ ക്രിക്കറ്റ് ഭാവി ചര്‍ച്ച ചെയ്യാന്‍ ബി സി സി ഐ ഇന്ന് യോഗം ചേരും.