വീഡിയോ ചിത്രീകരണത്തിനെതിരെ ഫത്‌വ

Posted on: September 12, 2013 7:12 am | Last updated: September 12, 2013 at 8:37 am

videoന്യൂഡല്‍ഹി: ഛായാഗ്രഹണം നിഷിദ്ധമാണെന്ന് ദാറൂല്‍ ഉലൂം സ്ഥാപനം ഫത്‌വ ഇറക്കി. ഛായാഗ്രഹണം ഇസ്‌ലാമികമല്ലെന്നും മുസ്‌ലിംകള്‍ തിരിച്ചറിയല്‍ ആവശ്യത്തിനും പാസ്‌പോര്‍ട്ടിനും അല്ലാതെ ഫോട്ടോയെടുക്കരുതെന്നും ദാറുല്‍ ഉലൂം വൈസ് ചാന്‍സിലര്‍ മുഫ്തി അബ്ദുല്‍ ഖാസിം നൗമാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വരാനിരിക്കുന്ന തലമുറയെ കാണിക്കാന്‍ വീഡിയോ ചിത്രീകരണം നടത്തുന്നതും ചിത്രമെടുക്കുന്നതും മറ്റും ഇസ്‌ലാം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മക്കയിലും ഹറമിലും വീഡിയോ ചിത്രീകരണം അനുവദിക്കുന്നില്ലേയെന്ന ചോദ്യത്തിന് സഊദി പിന്തുടരുന്നത് വഹാബി മാര്‍ഗമാണെന്നും അത് പിന്തുടരനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അത് അംഗീകരിക്കുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. ഹദീസാണ് ഫോട്ടോഗ്രഫി നിഷിദ്ധമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയെന്നും അദ്ദേഹം പറഞ്ഞു. ഫത്‌വ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.