പറവൂര്‍ പീഡനം: പെണ്‍കുട്ടിയുടെ പിതാവിന് 7 വര്‍ഷം തടവ്

Posted on: September 11, 2013 4:34 pm | Last updated: September 11, 2013 at 4:37 pm

rapeകൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുധീറിനും ഇടനിലക്കാരി ഖദീജക്കും 7 വര്‍ഷം തടവ്. ആറാം പ്രതി വില്‍സനെ പത്ത് വര്‍ഷം തടവിനും ശിക്ഷിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവു പീഡിപ്പിക്കുകയും പിന്നീട് 162 പേര്‍ക്കു കാഴ്ചവച്ചു പണം വാങ്ങുകയും ചെയ്തുവെന്നാണ് കേസ്.

2009 ഡിസംബര്‍ 31 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പാലാരിവട്ടത്തെ ഫഌറ്റില്‍ വെച്ച് പീഡിപ്പിക്കുകയും പിന്നീട് സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി സുധീര്‍ ഖദീജയ്ക്കും സീനത്തിനും കൈമാറുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ മാതാവ് സുബൈദ, മറ്റൊരു ഇടനിലക്കാരി സീനത്ത്  എന്നിവരെ കോടതി വെറുതേവിട്ടു.