സഊദിയില്‍ 21,600 മദ്യക്കുപ്പികള്‍ പിടികൂടി

Posted on: September 11, 2013 12:21 am | Last updated: September 11, 2013 at 12:21 am

റിയാദ്: സഊദിയില്‍ ബാത്താ അതിര്‍ത്തിയില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 21,600 മദ്യക്കുപ്പികള്‍ പിടികൂടി. കപ്പലിലെത്തിയ വെളുത്തുള്ളി പെട്ടികളിലാണ് ഒളിപ്പിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. അല്‍ബാത്തയിലെ ഇതേ ചെക്ക് പോസ്റ്റില്‍വെച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 1,977 മദ്യക്കുപ്പികള്‍ പിടികൂടിയിരുന്നു.