തൊഴില്‍ തര്‍ക്കം: കൊച്ചി മെട്രോ നിര്‍മാണം നിര്‍ത്തി

Posted on: September 10, 2013 4:10 pm | Last updated: September 10, 2013 at 4:10 pm

kochi metroകൊച്ചി: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവൃത്തി തടസ്സപ്പെട്ടു. ഇപ്പോഴത്തെ രീതിയില്‍ കരാറുമായി മുന്നോട്ടുപോകാനാകില്ലെന്ന് കരാറുകാര്‍ ഡി എം ആര്‍ സിയെ അറിയിച്ചു. നോക്കുകൂലിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊച്ചി മെട്രോയെ പ്രതിസന്ധിയിലാക്കിയത്. ഇതേ തുടര്‍ന്ന് കലൂരിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.