Connect with us

Gulf

ആര്‍ എസ് സി അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍

Published

|

Last Updated

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദോഹ സോണ്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ ആക്ടിംഗ് ചെയര്‍മാന്‍ അബ്ദുള്ള സഖാഫി പെരിന്താറ്റിരിയുടെ അദ്ധ്യക്ഷതയില്‍ ഹസനിയ്യ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. നാഷണല്‍ ചെയര്‍മാന്‍ ജമാല്‍ അസ്ഹരി ഉല്‍ഘാടനം ചെയ്തു. ജനറല്‍ റിപ്പോര്‍ട്ട്, വിവിധ സമിതികളുടെ റിപ്പോര്‍ട്ടുകള്‍, സംഘടന റിപ്പോര്‍ട്ട്എന്നിവ കണ്‍വീനര്‍മാര്‍ അവതരിപ്പിച്ചു. കണ്‍ട്രോളര്‍ നൗഷാദ് അതിരുമട കൗണ്‍സില്‍ നിയന്ത്രിച്ചു. നാഷണല്‍ കണ്‍വീനര്‍ ഉമര്‍ കുണ്ടുതോട്, നാഷണല്‍ സി സി ബഷീര്‍ വടക്കുട്ട് ജി സി സി കൗണ്‍സില്‍ അംഗം മഹ്ബൂബ് മാട്ടൂല്‍ പ്രസംഗിച്ചു. ഹബീബ് മാട്ടൂല്‍ സ്വാഗതവും ഹാരിസ് തിരുവള്ളൂര്‍ നന്ദിയും പറഞ്ഞു.

Latest