മക്കളെ വിറ്റ കേസ്: മാതാവിന് സോപാധിക ജാമ്യം

Posted on: September 4, 2013 6:00 am | Last updated: September 3, 2013 at 11:41 pm

കാസര്‍കോട്: മക്കളെ വിറ്റ കേസില്‍ മാതാവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാസര്‍കോട് കസബ കടപ്പുറത്തെ രതീഷിന്റെ ഭാര്യ പ്രേമക്കാണ് ജസ്റ്റിസ് എസ് എസ് സതീഷ് ചന്ദ്രന്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

15,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യവും നല്‍കാനും എല്ലാ ഞായറാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. പ്രേമയുടെ അറിവോടെ ഒന്നാം പ്രതിയായ ഭര്‍ത്താവ് രതീഷ് മക്കളെ വിറ്റുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് പ്രേമ നല്‍കിയ പരാതി സംബന്ധിച്ച അന്വേഷണത്തിലാണ് മക്കളെ വിറ്റ സംഭവം പുറത്തായത്.
തുടര്‍ന്ന് പ്രേമക്കും ഭര്‍ത്താവ് രതീഷിനുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തില്‍ രണ്ട് മക്കളേയും കര്‍ണാടകയില്‍നിന്നും കണ്ടെത്തുകയും ചെയ്തു.