ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി രണ്ടിന് തുടങ്ങും

Posted on: September 3, 2013 6:16 pm | Last updated: September 3, 2013 at 6:16 pm

dsfദുബൈ: 19ാമത് ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി രണ്ടിന് തുടങ്ങും. ഇപ്പോള്‍ നടക്കുന്ന സമ്മര്‍ ഇന്‍ ദുബൈ ക്യാമ്പയിന്‍ ഈ മാസം ഏഴിന് അവസാനിക്കാനിരിക്കെയാണ് ഡി എസ് എഫ് തീയതി പ്രഖ്യാപിച്ചത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് ഉത്സവം ഫെബ്രുവരി രണ്ടിന് സമാപിക്കും.

ഡി എസ് എഫുമായി സഹകരിക്കുന്നവര്‍ക്കും അതില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് നാല് മാസം മുമ്പ് തന്നെ തീയതി പ്രഖ്യാപിക്കുന്നതെന്ന് ഡി എസ് എഫ് ചീഫ് എക്‌സിക്യുട്ടീവ് ലൈല സുഹൈല്‍ പറഞ്ഞു. കഴിഞ്ഞ 18 ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ കാണാനായി 47 ദശലക്ഷം പേരാണ് യു എ ഇയിലെത്തിയത്. ഇതിലൂടെ 114 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക നേട്ടവും ദുബൈക്കുണ്ടായി.