മദ്രസകള്‍ 6ന് തുറക്കും

Posted on: September 2, 2013 1:37 pm | Last updated: September 2, 2013 at 1:37 pm

കുവൈത്ത് സിറ്റി: ഐ.സി.എഫ്. കുവൈത്ത് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അബ്ബാസിയ, സാല്‍മിയ, ഫഹാഹീല്‍, ജഹ്‌റ മദ്‌റസകള്‍ വേനലവധിക്കുശേഷം സെപ്തംബര്‍ 6ന് വെള്ളിയാഴ്ച പുനരാരംഭിക്കും. വെള്ളി, ശനി ദിവസങ്ങളിലായി പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ ആള്‍ ഇന്ത്യാ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ബോര്‍ഡിന്റെ സിലബസ് അനുസരിച്ചാണ് പാഠ്യപദ്ധതി. കൂടാതെ മാതൃഭാഷാ പഠനത്തിനും പാഠ്യേതര വിഷയങ്ങള്‍ക്കും പ്രത്യേക പരിഗണനയും നല്‍കിവരുന്നു.
പരമ്പരാഗത സുന്നി വിശ്വാസാദര്‍ശങ്ങളില്‍ അടിയുറച്ചുള്ള മതപഠനത്തിന് ശാസ്ത്രീയമായ സംവിധാനങ്ങളോടെ നടത്തിവരുന്ന മദ്‌റസകളിലേക്ക് കുവൈത്തിന്റെ എല്ലാ ഏരിയകളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് സൗകര്യവും ലഭ്യമാണ്.
അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും 67645032 (അബ്ബാസിയ), 55586569 (സാല്‍മിയ), 66956615 (ഫഹാഹീല്‍), 65147415 (ജഹ്‌റ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.