ആം ആത്മി ‘കുറ്റിച്ചൂലില്‍’ മത്സരിക്കും

Posted on: July 31, 2013 10:58 pm | Last updated: July 31, 2013 at 10:58 pm

kejriന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആം ആദ്മി പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നം കുറ്റിച്ചൂല്‍. ഇതുസംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി പാര്‍ട്ടിക്ക് ലഭിച്ചു.

2012 നവംബര്‍ 24നാണ് ആം ആദ്മി പാര്‍ട്ടി നിലവില്‍ വന്നത്. ജന്‍ലോക്പാല്‍ ബില്ലിന് വേണ്ടി സമരം ചെയ്ത അണ്ണാഹസാരെ ടീമിന്റെ മുഖ്യനായിരുന്നു കെജ്രിവാള്‍. എന്നാല്‍ ഹസാരെയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കുകയായിരുന്നു കെജ്രിവാള്‍.