തര്‍ബിയത്ത് മീറ്റ്

Posted on: July 31, 2013 2:25 am | Last updated: July 31, 2013 at 2:25 am

കുഞ്ഞിമംഗലം: കൊയപ്പാറ ശാദുലി മസ്ജിദിന് സമീപം സുന്നി സെന്റര്‍ ഉദ്ഘാടനവും റിലീഫ് വിതരണവും തര്‍ബിയത്ത് മീറ്റും സംഘടിപ്പിച്ചു. ഓഫീസ് ഉദ്ഘാടനം സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര ഉദ്ഘാടനം ചെയ്തു. എം അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. തര്‍ബിയത്ത് ക്ലാസിന് അബ്ദുറഹീം ലത്വീഫി നേതൃത്വം നല്‍കി. എന്‍ സക്കരിയ മാസ്റ്റര്‍, കെ പി അബ്ദുല്‍ അസീസ്, പി അബ്ദുല്‍ കരീം, ഇബ്‌റാഹിം കുട്ടി ഹാജി, എം അബ്ദുല്‍ അസീസ്, ഷഹദ് മണ്ടൂര്‍, ഫാറൂഖ് മൗലവി, എം മുഹസിന്‍ പ്രസംഗിച്ചു.