Connect with us

National

ഐ പി എല്‍ ഒത്തുകളി: ബി സി സി ഐ പാനല്‍ നിയമ വിരുദ്ധമെന്ന് കോടതി

Published

|

Last Updated

മുംബൈ: ഐ പി എല്‍ വാതുവെപ്പ് അന്വേഷിച്ച ടീം ഉടമകളുടെ പങ്ക് അന്വേഷിച്ച ബി സി സി ഐ പാനല്‍ നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മുംബൈ ഹൈക്കോടതി. അന്വേഷണത്തിന് പുതിയ പാനല്‍ രൂപീകരിക്കണമെന്നും കോടതി ബി സി സി ഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. ജഡ്ജിമാരായ ടി ജയറാം ചൗദ, ആര്‍ ബാലസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയെയാണ് ബി സി സി ഐ നിയമിച്ചിരുന്നത്.

ഐ പി എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായിരുന്ന ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയും നിരപരാധികളാണെന്ന് ബി സി സി ഐ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് രണ്ടിന് നടക്കുന്ന ബി സി സി ഐ കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള അന്തിമ തീരുമാനം എടുക്കാനിരിക്കെയാണ് കോടതി പരാമര്‍ശം വന്നിരിക്കുന്നത്.

രാജിവെച്ച ബി സി സി ഐ അദ്ധ്യക്ഷന്‍ എസ് ശ്രീനിവാസന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്നതായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്. ബന്ധുവായ ഗുരുനാഥ് മെയ്യപ്പന്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ശ്രീനിവാസന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്.

---- facebook comment plugin here -----

Latest