മര്‍ദനമേറ്റ ശഫീഖിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

Posted on: July 28, 2013 5:00 pm | Last updated: July 28, 2013 at 5:00 pm

shafeeqകട്ടപ്പന: രക്ഷിതാക്കളുടെ മര്‍ദനമേറ്റ് രണ്ടാഴ്ചയോളമായി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശഫീഖിന്റെ ആരോഗ്യ നിലയില്‍ ഗണ്യമായ പുരോഗതി. കുട്ടി ബോധം വീണ്ടെടുക്കാന്‍ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് രണ്ടാംഘട്ട ചികിത്സയും ആരംഭിച്ചുകഴിഞ്ഞു. ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ളവയാണ് രണ്ടാം ഘട്ട ചികിത്സയില്‍ വരുന്നത്.

ശഫീഖിനെ ശനിയാഴ്ച സി ടി സ്‌കാനിംഗിന് വിധേയനാക്കിയപ്പോള്‍ തലച്ചോറിലെ നീര്‍ക്കെട്ട് 30 ശതമാനായി കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതോടെ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത 40ല്‍ നിന്ന് 60 ശതമായി ഉയര്‍ന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. അടുത്ത രണ്ടാഴ്ചത്തെ ചികിത്സ കുട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. നിഷാന്ത് പോള്‍ പറഞ്ഞു.