കാശ്മീരില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

Posted on: July 27, 2013 2:09 pm | Last updated: July 27, 2013 at 2:09 pm

indo pak borderപൂഞ്ച്: കാശ്മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന്‍ സേന ശനിയാഴ്ച പൂഞ്ചില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വെടിവെപ്പ് നടത്തി. ഇത് അഞ്ചാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
പൂഞ്ച് സെക്ടറിലെ അതിര്‍ത്തി നിയന്ത്രണ രേഖക്കടുത്ത് കെര്‍നി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്‌സേന റോക്കറ്റ്, പ്രോപ്പല്‍ഡ് ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയതായി ഇന്ത്യന്‍ സേന ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു ചെയ്തു.

തിങ്കളാഴ്ച രാത്രിയും പൂഞ്ചിലെ നിയന്ത്രണ രേഖക്കടുത്ത ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സേന വെടിവെപ്പ് നടത്തിയിരുന്നു.