Connect with us

Kannur

മാട്ടൂലില്‍ കടലാക്രണം രൂക്ഷം; ജനം ഭീതിയില്‍

Published

|

Last Updated

മാട്ടൂല്‍: മാട്ടൂല്‍ പ്രദേശത്ത് രണ്ട് ദിവസങ്ങളിലായി ആഞ്ഞടിക്കുന്ന കടലാക്രമണത്തില്‍ ജനജീവിതം ദുസ്സഹമായി. റോഡുകള്‍ തകര്‍ന്നു. ശക്തമായ തിരമാലയില്‍ കടല്‍ ഭിത്തിയും തകര്‍ന്നിട്ടുണ്ട്. നിരവധി വീടുകള്‍ അപകട ഭീഷണിയിലായി. തിരമാലക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് തീരദേശവാസികള്‍. ഭീതിയോടെയാണ് ഇവിടെ താമസിക്കുന്നത്. ഏത് നിമിഷവും തീരം കടലെടുക്കുമെന്ന ഭീതിയിലാണ് തീരദേശ വാസികള്‍. കടലാക്രമണം രൂക്ഷമായിട്ടും ബന്ധപ്പെട്ട അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയിലാണ് പ്രദേശവാസികള്‍.
കടല്‍തീരത്തെ ഭിത്തികളുടെ തകര്‍ച്ചയാണ് കടലാക്രമണം രൂക്ഷമാകാന്‍ കാരണം. മാറി മാറിവരുന്ന സര്‍ക്കാറുകള്‍ കടല്‍ ഭിത്തി നിര്‍മിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. അനധികൃത മണലെടുപ്പാണ് മാട്ടൂല്‍ തീരത്തെ കടലാക്രമണം രൂക്ഷമാകാനുള്ള മറ്റൊരു കാരണം.
വേനല്‍ക്കാലത്ത് കടല്‍ ഭിത്തിതകര്‍ന്ന് മണല്‍മാഫിയ സംഘങ്ങള്‍ ഇരുമ്പ് ഗ്രില്ലുകള്‍ കടലില്‍ ഇറക്കിവെച്ച് രാപ്പകല്‍ ഭേതമില്ലാതെ മണല്‍കടത്ത് നടത്തിയിരുന്നു. ഇത് തടയാനെത്തിയവരെ മണല്‍ മാഫിയ സംഘങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. അനധികൃത മണല്‍ക്കടത്താണ് മാട്ടൂല്‍ ഭാഗങ്ങളില്‍ കടലാക്രമണത്തിന് കരാണമായത്. കടലാക്രമണത്തിന്റെ ദുരിതം പേറി മാട്ടൂല്‍ നിവാസികള്‍ ഭീതിയോടെ കഴിയുമ്പോള്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കാത്ത നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു.

---- facebook comment plugin here -----

Latest