എസ് എസ് എഫ് ജില്ലാ അര്‍ധവാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

Posted on: July 24, 2013 4:37 am | Last updated: July 24, 2013 at 4:37 am

മലപ്പുറം: എസ് എസ് എഫ് ജില്ലാ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ കൊണ്ടോട്ടി ബുഖാരി ക്യാമ്പസില്‍ സമാപിച്ചു. ഘടക ശാക്തീകരണം ലക്ഷ്യം വെച്ച് യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ കൗണ്‍സിലുകള്‍ പൂര്‍ത്തിയാക്കിയാണ് ജില്ലാ കൗണ്‍സില്‍ നടന്നത്. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു.
എന്‍ എം സ്വാദിഖ് സഖാഫി, വി പി എം ഇസ്ഹാഖ്, എം അബ്ദുല്‍ മജീദ്, അബ്ദുറഷീദ് നരിക്കോട്, വിവിധ വിശയങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍, സാമ്പത്തികം, ഗൈഡന്‍സ്, കള്‍ചറല്‍, കാമ്പസ്, ട്രൈനിംഗ്, ദഅവ- മുതഅല്ലിം, റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.കെ സൈനുദ്ധീന്‍ സഖാഫി, സി കെ ശക്കീര്‍, സി കെ അബ്ദുറഹ്മാന്‍ സഖാഫി സംബന്ധിച്ചു, എ ശിഹാബുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു, പി കെ മുഹമ്മദ് ശാഫി സ്വാഗതവും, സി കെ എം ഫാറൂഖ് നന്ദിയും പറഞ്ഞു.