പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ട്രെയ്‌നില്‍ നിന്ന് എടുത്തുചാടി

Posted on: July 22, 2013 2:22 pm | Last updated: July 22, 2013 at 2:22 pm

rapeകൊല്‍ക്കത്ത: പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിക്കൊണ്ടിരുന്ന ട്രെയ്‌നില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയുടെ തലക്ക് പരിക്കേറ്റു. ജനതാ എക്‌സ്പ്രസില്‍ കൊല്‍ക്കത്തയിലേക്കുള്ള യാത്രക്കിടെ 25 കാരിയായ യുവതിയാണ് മാനം കാക്കാന്‍ തന്റെ ജീവന്‍ പണയം വെച്ച് പുറത്തേക്ക് ചാടിയത്.

അസന്‍സോളില്‍ നിന്ന് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു യുവതി. യുവതി ഇരുന്നിരുന്ന സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റ് കൊല്‍ക്കത്തക്ക് 42 കിലോമീറ്റര്‍ അകലെയുള്ള ബന്‍ദല്‍ എത്തിയപ്പോഴേക്കും കാലിയായി. തീവണ്ടി സ്‌റ്റേഷന്‍ വിടുന്നതിന് മുമ്പ് കായറിയ ഒരാള്‍ യുവതിയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ട്രാക്കില്‍ യുവതിയെ കണ്ട പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്.