Connect with us

Kerala

സോളാര്‍ കേസ് :ടെനി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Published

|

Last Updated

കൊച്ചി: സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗവുമായിരുന്ന ടെനി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജോപ്പന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും തട്ടിപ്പില്‍ ജോപ്പന്‍ വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പത്തനംതിട്ട സ്വദേശി ശ്രീധരന്‍ നായരുടെ പക്കലില്‍ നിന്നും 40 ലക്ഷം തട്ടിയെന്ന കേസിലാണ് ജോപ്പന്‍ അറസ്റ്റിലായത്.

Latest