മലപ്പുറത്ത് ബൈക്ക് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 3 മരണം

Posted on: July 22, 2013 7:07 am | Last updated: July 22, 2013 at 8:38 am

അരീക്കോട്: മലപ്പുറം ജില്ലയിലെ അരീക്കോട്ട് ആലുക്കലില്‍ ബൈക്ക് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മൂന്നു മരണം. വാവൂര്‍ കൂടാന്തൊടി സ്വദേശിയായ മുഹമ്മദ് ശരീഫിന്റെ ഭാര്യ സാബിറ, മക്കളായ ഫാത്തിമ ഫിദ (5), ഫൈഫ (2) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ശരീഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെയാണ് അപകടം നടന്നത് എന്നാണ് പോലീസ് പറയുന്നത്. മഴയെത്തുടര്‍ന്ന് മണ്ണെടുത്ത കുഴികളിലെല്ലാം അപകടകരമാംവണ്ണം വെള്ളം നിറഞ്ഞിരിക്കുകയാണ്.