Connect with us

Kerala

കെ എസ് ആര്‍ ടി സി ലോ ഫ്‌ളോര്‍, സൂപ്പര്‍ ക്ലാസ് നിരക്കുകള്‍ വര്‍ധിപ്പിച്ചു

Published

|

Last Updated

ksrtcതിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജെന്റം, സൂപ്പര്‍ ക്ലാസ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ലോ ഫ്‌ളോര്‍ എ സ് ബസുകളുടെ മിനിമം ചാര്‍ജ് പത്തില്‍ നിന്ന് പതിഞ്ചാക്കി. നോണ്‍ എ സി അഞ്ചില്‍ നിന്ന് എട്ട് രൂപയാക്കി. അഞ്ച് കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോ മീറ്ററിനും ഒന്നര രൂപ അധികം ഈടാക്കും.

സൂപ്പര്‍ എക്‌സ്പ്രസ് ബസ്സുകളുടെ മിനിമം നിരക്ക് 10ല്‍ നിന്ന് 17 രൂപയാക്കി വര്‍ധിപ്പിച്ചു.മിനിമം നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരം 15 കിലോമീറ്ററില്‍ നിന്ന് 10 കിലോമീറ്ററാക്കി കുറച്ചിട്ടുണ്ട്.സൂപ്പര്‍ ഡീലക്‌സിന്റെ നിരക്ക് ഇരുപതില്‍ നിന്ന് ഇരുപത്തഞ്ചായും വോള്‍വോയുടേത് ഇരുപത്തഞ്ചില്‍ നിന്ന് മുപ്പത്തിയഞ്ച് രൂപയായും വര്‍ധിപ്പിച്ചു. ഹൈടെക് എ സി ബസ്സിന്റെ മിനിമം നിരക്ക് 27 രൂപയില്‍ നിന്ന് 35 രൂപയാക്കി.

കെ എസ് ആര്‍ ടി സി നല്‍കിയ നിവേദനം പരിഗണിച്ചാണ് വര്‍ധന വരുത്തിയിരിക്കുന്നത്. വര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

Latest