സോളാര്‍ തട്ടിപ്പ്: ഉന്നതരുടെ പേര് വെളിപ്പെടുത്തുമെന്ന് സരിതയുടെ അഭിഭാഷകന്‍

Posted on: July 20, 2013 10:14 am | Last updated: July 20, 2013 at 2:37 pm

saritha s nairകൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ ഇന്ന് കോടതിയില്‍ വെളിപ്പെടുത്തുമെന്ന് സരിത എസ് നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സോളാര്‍ കേസില്‍ അറസ്റ്റിലായ സരിതാ നായരേയും,ബിജു രാധാകൃഷ്ണനേയും ഇന്ന് കോടതിയില്‍ ഹാജറാക്കും. സരിതക്കും ജോപ്പനും പുറമെ കേസില്‍ വമ്പന്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തട്ടിപ്പില്‍ നിന്ന് ലഭിച്ച പണം ഉന്നതരായ പലര്‍ക്കും ലഭിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപ ടീം സോളാറിന് ലഭിച്ചിട്ടുണ്ട്. പക്ഷേ ഈ തുകയെല്ലാം എവിടെപ്പോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ സരിത ഇന്ന് കോടതിയില്‍ നടത്തുന്ന വെളിപ്പെടുത്തല്‍ വളരെ നിര്‍ണായകമാവും.