സി സി ടി വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്ന് വിദഗ്ധര്‍

Posted on: July 18, 2013 5:29 pm | Last updated: July 18, 2013 at 5:29 pm

cameraതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്ന് വിദഗ്ധര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. കെല്‍ട്രോണ്‍, സി ഡാക് എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരാണ് ഇക്കാര്യമറിയിച്ചത്. വീണ്ടെടുക്കാനാവില്ലെന്ന കാര്യം എഴുതി നല്‍കാന്‍ അന്വേഷണ സംഘം വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2012 ജൂലായ് ഒന്‍പതിന് സോളാര്‍ കേസ് പ്രതിയായ സരിത എസ് നായരോടൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ക്യാമറകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.