Connect with us

International

നെല്‍സണ്‍ മണ്ടേലയ്ക്ക് ഇന്ന് 95ാം പിറന്നാള്‍

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലക്ക് ഇന്ന് 95ാം പിറന്നാള്‍. ലോകം മുഴുവന്‍ മണ്ടേലയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ 67 വര്‍ഷം നീണ്ട മണ്ടേലയുടെ പൊതു ജീവിതം സ്മരിച്ച കൊണ്ട്്് 67 മിനിറ്റ് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചാണ് ദക്ഷിണാഫ്രിക്കന്‍ ജനതയുടെ പിറന്നാള്‍ ആഘോഷം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ജൂണ്‍ 8 മുതല്‍ പ്രിട്ടോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന നെല്‍സണ്‍ മണ്ടേലയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.
ലോക വ്യാപകമായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇത്തവണ ആഘോഷങ്ങള്‍. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് മണ്ടേലയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. മണ്ടേലയുടെ രാഷ്ട്രീയ ജീവിതത്തിലെ സേവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

Latest