Connect with us

Kerala

സര്‍ക്കാറിനെ താഴെയിറക്കുന്നത് അജണ്ടയിലില്ല; നിലപാട് തിരുത്തി പന്ന്യന്‍ രവീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിനെ താഴെയിറക്കുന്നത് ഇടതുപക്ഷത്തിന്റെ അജണ്ടയിലില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രാവിലെ സര്‍ക്കാറിനെ താഴെയിറക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതിന്റെ ചില സൂചനകള്‍ പന്ന്യന്‍ രവീന്ദ്രന്‍ നല്‍കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ വന്‍ രാഷ്ട്രീയ മാറ്റമുണ്ടാവുമെന്നും പന്ന്യന്‍ പറഞ്ഞിരുന്നു. ഈ നിലപാടാണ് പിണറായിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം പന്ന്യന്‍ രവീന്ദ്രന്‍ തിരുത്തിയത്.

നിലപാടുകള്‍ ഇടതുപക്ഷ നേതാക്കള്‍ പരോക്ഷമായി സൂചിപ്പിച്ച സാഹചര്യത്തില്‍ ഇനി കെ എം മാണി തന്നെ നിലപാട് വെളിപ്പെടുത്തട്ടെ എന്നതാണ് ഇടതുപക്ഷ നിലപാട് എന്നാണ് സൂചന. നാളെ മാണി ഗ്രൂപ്പിന്റെ ജില്ലാപ്രസിഡന്റുമാരുടെ യോഗം വിളിച്ചിട്ടുണ്ട്.