Connect with us

Kerala

മഅദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Published

|

Last Updated

ബാംഗ്ലൂര്‍:ബംഗളൂരു സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് എച്ച് എന്‍ നാഗമോഹന്‍ ദാസിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അഡ്വ. പി ഉസ്മാനാണ് മഅദനിക്കുവേണ്ടി ഹാജരാകുക.
മഅദനിയെ പ്രതി ചേര്‍ത്ത കേസുകളിലെല്ലാം ജാമ്യം തേടി ജൂണ്‍ 13 ന് ഒമ്പത് ഹരജികളാണ് ഹൈകോടതിയില്‍ സമര്‍പ്പിച്ചത്. ജയിലില്‍ ചികിത്സ ലഭിക്കാത്തതിനാല്‍ മഅദനിയുടെ ജീവന്‍ അപകടത്തിലാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതി വരെ നിര്‍ദേശിച്ചിട്ടും തുടര്‍ചികിത്സ ലഭിച്ചില്ലെന്നും സ്വന്തം ചെലവില്‍ ചികിത്സ നടത്താന്‍ ജാമ്യം അനുവദിക്കണമെന്നതും ഹര്‍ജിയിലെ ആവശ്യമാണ്.

Latest