Connect with us

Kasargod

റമസാന്‍ പ്രഭാഷണം ഇന്ന് തുടങ്ങും

Published

|

Last Updated

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിനു കീഴില്‍ സംഘടിപ്പിക്കുന്ന സ്ത്രീകള്‍ക്കായുള്ള റമസാന്‍ പ്രഭാഷണം റമസാനിലെ എല്ലാ ശനി, ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി തങ്ങളുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. ഇന്നും നാളെയും കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റഫീഖ് സഅദി ദേലംപാടി, സയ്യിദ് ഇസ്മാഈല്‍ സഖാഫി മദനി തങ്ങള്‍, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, റൈഹാന ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

---- facebook comment plugin here -----

Latest