അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

Posted on: July 12, 2013 8:32 am | Last updated: July 12, 2013 at 8:32 am

attappadiപാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പാലൂര്‍ ഊരിലെ മുരുകന്‍-ഗിരിജ ദമ്പതികളുടെ ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി പുലര്‍ച്ചെയാണ് മരിച്ചത്. പോഷകാഹാരക്കുറവും തൂക്കക്കുറവുമാണ് കുട്ടിയുടെ മരണത്തിന് കാരണമായിരിക്കുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.