Connect with us

Kerala

ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍: ഉമ്മന്‍ ചാണ്ടി തല്‍ക്കാലം രാജിവയ്ക്കില്ല

Published

|

Last Updated

തിരുവനന്തപുരം: സരിതാ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായുള്ള ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ ധാരണ. മുഖ്യമന്ത്രി തല്‍ക്കാലത്തേക്ക് രാജിവെക്കേണ്ടന്നെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. കോടതിയുടെ ഭാഗത്തുനിന്ന് പ്രതികൂലമായ പരാമര്‍ശം ഉണ്ടായാല്‍ മാത്രം രാജിയെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ധാരണ. മന്ത്രിസഭയിലെ ഒമ്പത്് മന്ത്രിമാരും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അക്കമുള്ള നേതാക്കള്‍ ക്ലിഫ് ഹൗസിലെത്തി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

അതേസമയം സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിസോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീധരന്‍ നായരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.