യു എ ഇ എക്‌സ്‌ചേഞ്ച്-ചിരന്തന മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Posted on: July 7, 2013 8:29 pm | Last updated: July 7, 2013 at 8:29 pm

ദുബൈ: ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിരന്തന സാംസ്‌കാരിക വേദി പ്രതിവര്‍ഷം നല്‍കിവരുന്ന 2012 ലെ യു എ ഇ എക്‌സ്‌ചേഞ്ച്-ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗള്‍ഫ് ടുഡേ ഇംഗ്ലീഷ് ദിനപത്രത്തിന്റെ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ പി വി വിവേകാനന്ദന്‍, ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് ഇ സതീഷ്, ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് എല്‍വിസ് ചുമ്മാര്‍, ഹിറ്റ് എഫ് എം റേഡിയോ ന്യൂസ് എഡിറ്റര്‍ സിന്ധു ബിജു എന്നിവര്‍ അര്‍ഹരായതായി ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പത്രം, റേഡിയോ, ടിവി എന്നീ മേഖലകളില്‍ 2012ല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നത്തിയവര്‍ക്കാണ് അവാര്‍ഡ്. സ്വര്‍ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാപത്രം എന്നിവ അടങ്ങിയതാണ് പുരസ്‌കാരം. ഈ മാസം 24ന് ഇഫ്ത്താറോടുകൂടി നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് നല്‍കും. പത്മശ്രീ ബി ആര്‍ ഷെട്ടി മുഖ്യാതിഥിയായിരിക്കും.
സെക്രട്ടറി നാസര്‍ പരദേശി, ട്രഷറര്‍ സലാം പാപ്പിനിശ്ശേരി, യു എ ഇ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ ഗോപകുമാര്‍ ഭാര്‍ഗവന്‍, ടി പി ബശീര്‍ സംബന്ധിച്ചു.