Connect with us

Kasargod

നീലേശ്വരം സ്റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ റോഡ് കവിഞ്ഞു

Published

|

Last Updated

നീലേശ്വരം: പോലീസ് സ്റ്റേഷന്‍ പരിസരം പിടിച്ചെടുത്ത വാഹനങ്ങളെ കൊണ്ടു നിറഞ്ഞു. മണല്‍ കടത്തുമായി ബന്ധപ്പെട്ടും മറ്റ് കേസുകളിലും ഉള്‍പ്പെട്ട വാഹനങ്ങളും സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട വാഹനങ്ങളും അപകടത്തില്‍പ്പെട്ട വലിയ ലോറികളെയും കൊണ്ടാണ് പോലീസ് സ്റ്റേഷനും ദേശീയപാതയിലെ വഴിയോരവും തിങ്ങിനിറഞ്ഞത്.
അഞ്ചോളം വലിയ ലോറികളും 20ഓളം ചെറിയ ലോറികളും പത്തോളം ഓട്ടോറിക്ഷകളും. രണ്ട് ഡസനിലേറേ മോട്ടോര്‍സൈക്കിളുകളും പിടിച്ചെടുത്തവയിലുണ്ട്. വെയിലും മഴയും കൊണ്ട് പല വാഹനങ്ങളും തുരുമ്പെടുത്തു നശിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ദേശീയപാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് കാരണം റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇത് അപകടഭീഷണി ഉയര്‍ത്തുന്നു.അല്ലെങ്കില്‍തന്നെ അപകടങ്ങള്‍ക്കു പേര് കേട്ടതാണ് നെടുങ്കണ്ട മുതല്‍ കാര്യങ്കോട് പാലം വരെയുളള നീലേശ്വരത്തിന്റെ 4കി.മീ.ദേശീയപാതയില്‍ പൊതുവേ അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സ്ഥലമാണ്.
വിവിധകേസുകളില്‍ പോലീസ് പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലസൗകര്യമില്ലാത്തതാണ് നീലേശ്വരത്തിന്റെ പ്രശ്‌നം.പോലീസ് വണ്ടികള്‍ എവിടെ പാര്‍ക്കുചെയ്യണം എന്നറിയാതെ പോലീസ് ഡ്രൈവര്‍മാരും കുഴങ്ങുകയാണ്.നമ്പറും ലൈസന്‍സുമില്ലാതെ പിടികൂടിയ ചില വാഹനങ്ങളും,മദ്യപിച്ച് വാഹനമോടിച്ചതിനു അറസ്റ്റിലായ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്.മണല്‍ ചെങ്കല്ല്, മരങ്ങള്‍ എന്നിവ കടത്തി പിടിയിലായാല്‍ 25000രൂപ മുതല്‍ 300000 രൂപ വരെയാണ് പിഴ തുക അടക്കേണ്ടിവരുന്നത്.
50000 രൂപക്ക് പുതിയ വണ്ടിതന്നെ കിട്ടുമ്പോള്‍ പിഴ അടച്ച് നൂലാമാലകളിലൂടെ പോയി വണ്ടിയിറക്കാന്‍ ഡ്രൈവര്‍മാരും മുതലാളിമാരും മിനക്കെടുന്നില്ലെന്നതാണ് സത്യം.വണ്ടി വേഗത്തില്‍ വിട്ടുകൊടുക്കാനും മോട്ടോര്‍ കേസുകള്‍ സമയബന്ധിതമായി തീര്‍ക്കാനും സര്‍ക്കാരും കോടതികളും ഒരു പോലെ പ്രവര്‍ത്തിച്ചു ഇതിനൊരു പരിഹാരമുണ്ടാക്കണമെന്നാണ് വാഹനമുടമകളും പോലീസും ഒരു പോലെ ആവശ്യപ്പെടുന്നത്.

---- facebook comment plugin here -----

Latest